തെക്കേക്കാട് സംഘർഷം : 10 പേർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

പടന്ന: തെക്കേക്കാട് മുത്തപ്പൻ മടപ്പുരയുടെ അവകാശത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലെ 10 പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജനുവരി 31-നാണ് തെക്കേക്കാട് മുത്തപ്പൻ മടപ്പുര ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് സംഘർഷമുണ്ടായത്. പോലീസിന്റെ വിലക്കിനെ ധിക്കരിച്ച് നടത്തിയ ജനകീയ കമ്മിറ്റി രൂപീകരണ യോഗത്തിൽ പോലീസിനെതിരെ കല്ലേറുണ്ടാതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്.

എം. രാജഗോപാലൻ എംഎൽഏ, ജില്ലാ കലക്ടർ ഡി. സജിത്ത്ബാബു, ഹൊസ്ദുർഗ് തഹസിൽദാർ എന്നിവർ സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. പോലീസിനെ ആക്രമിച്ച സംഭവത്തിൽ 200 പേർക്കെതിരെ ചന്തേര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ്സെടുത്തിരുന്നു. സിപിഎം പ്രാദേശിക നേതാവ് രമണന്റെ നേതൃത്വത്തിലാണ് തെക്കേക്കാട് മുത്തപ്പൻ മടപ്പുര പരിസരത്ത് ജനകീയ കമ്മിറ്റി വിളിച്ചു ചേർത്തത്.  പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തതോടെയാണ് പ്രതിപ്പട്ടികയിലുള്ള 10 പേർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

LatestDaily

Read Previous

കാമുകന്റെ റേഷൻ കാർഡിൽ യുവതിയെ ഉൾപ്പെടുത്തിയ പരാതി ജില്ലാ സപ്ലൈ ഓഫീസർ അന്വേഷിക്കാൻ മന്ത്രിയുടെ നിർദ്ദേശം

Read Next

പയ്യന്നൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ് പീസ് സ്കൂൾ ചെയർമാനെതിരെ കേസ്