ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്ന: മണൽക്കടത്ത് ലോറിയെ പിന്തുടർന്നെത്തിയ പോലീസ് വാഹനം വൈദ്യുതിതൂണിലിടിച്ച് തകർന്നു. ഇന്ന് പുലർച്ചെ 1.30 മണിയോടെ പടന്ന മൂസ്സഹാജി മുക്കിലാണ് സംഭവം. പോലീസ് വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. എടച്ചാക്കൈ ഭാഗത്തു നിന്നും മണൽകള്ളക്കടത്ത് നടത്തിയ ലോറിയെ പിന്തുടർന്നെത്തിയ ചന്തേര പോലീസ് സ്റ്റേഷനിലെ ടവേര വാഹനമാണ് മൂസ്സഹാജി മുക്കിൽ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചത്. ഇതിനിടെ മണൽ കയറ്റിയ ലോറി രക്ഷപ്പെട്ടു. ചന്തേര പോലീസ് സ്റ്റേഷനിലെ ഏ.എസ്ഐയും സംഘവുമാണ് പോലീസ് വാഹനത്തിലുണ്ടായിരുന്നത്.
പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ഓരിക്കടവ്, തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പ്, ആയിറ്റി എന്നിവിടങ്ങളിൽ നിന്നും മണൽക്കൊള്ള വീണ്ടും സജീവമായിട്ടുണ്ട്. ഇവിടങ്ങളിൽ മണൽകള്ളക്കടത്ത് ശക്തമായതിനെത്തുടർന്ന് ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെടുകയും അനധികൃത മണൽഖനനത്തിന് താൽക്കാലിക ശമനമുണ്ടാകുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ മണൽ മാഫിയാസംഘം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്.