പടന്നയിൽ കോവിഡ് ബാധയേറ്റയാൾ മരണപ്പെട്ടു

കാഞ്ഞങ്ങാട് :കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന പടന്നയിലെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ വി. കെ. മഹമൂദ് ഹാജി 73 അന്തരിച്ചു.  പരിയാരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. മൃതദേഹം  കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം പടന്നയിൽ ഖബറടക്കി.

പടന്ന ഇസ്ലാമിക്ക് സെന്റർ ട്രസ്റ്റ് ചെയർമാൻ , ഐ. സി. ടി സ്ക്കൂൾ മാനേജർ, മസ്ജിദ് ഇമർഫാറൂഖ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പടന്നയുടെ മത സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു. എം. പി. ബീഫാത്തിമഭാര്യ.

മക്കൾ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് വി. കെ. ജാസ്മിൻ, ജുനൈദ് ദുബായ്, ജുബ്ന ജാവിദ് പടന്ന ,വി. കെ കമ്മ്യൂണിക്കേഷൻ , മരുമക്കൾ ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ശിവപുരം മെഹർ ബാൻ കല്ലൂരാവി സാജിദ വെള്ളൂർ, താഹിറഉളിയിൽ, സഹോദരി മറിയുമ്മ.

Read Previous

ഫാഷൻ ഗോൾഡ് പ്രതിഷേധത്തിൽ ബിജെപി സിപിഎമ്മിനെ കടത്തിവെട്ടി

Read Next

പിആർഒയെ മർദ്ദിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ലീഗ്