ന്യൂമോണിയ ബാധിച്ച് പടന്നക്കാട് സ്വദേശി ഷാർജയിൽ മരിച്ചു

കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് പടന്നക്കാട് സ്വദേശി ഷാർജയിൽ മരണപ്പെട്ടു.
ഞാണിക്കടവ് പട്ടാക്കലിലെ അമ്പാടി‑ നാരായണി ദമ്പതികളുടെ മകൻ സി. കെ. സുരേഷ് 52, ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷം ചികിൽസയിലായിരുന്ന സുരേഷ് കോവിഡ് ഭേദമായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതിനിടയിൽ ന്യൂമോണിയ പിടിപെടുകയായിരുന്നു. ചികിൽസക്കിടെ മരണം സംഭവിച്ചു. ഭാര്യ മീനാക്ഷി, മക്കൾ: ശ്രുതി, സുരേഷ് (ഗൾഫ്), സഹോദരങ്ങൾ: പത്മിനി, രാഗിണി, ലളിത.

Read Previous

രക്തം വാർന്ന് അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരണപ്പെട്ടു

Read Next

മന്ത്രി ചന്ദ്രശേഖരന് എതിരെ മടിക്കൈയിൽ വികാരം കടുത്തു