പടന്നക്കാട്ടെ ദുരിത യാത്രയ്ക്ക്‌ പരിഹാരം എസ്റ്റിമേറ്റ്‌ തുക ഇരട്ടിയിലധികമാക്കി

നീലേശ്വരം: മരണക്കെണിയൊരുക്കിയ ദേശീയപാതയിലെ പടന്നക്കാട്‌ മേൽപ്പാലത്തിലും താഴെയുമുള്ള പൊട്ടിപ്പൊളിഞ്ഞ കുഴികൾ നികത്താൻ നടപടി.  ഇതിനായി 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്‌‌.


ഇതേ കുഴികളടക്കാൻ നേരത്തെ 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്‌.  എന്നാൽ ഇതിനായി മൂന്ന് തവണ ടെണ്ടർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. നഷ്ടമാണെന്ന് വിലയിരുത്തിയാണ് കരാറുകാർ പിന്നോട്ടടിച്ചത്‌. ഇതേ തുടർന്നാണ് എസ്റ്റിമേറ്റ്‌ തുക ഇരട്ടിയിലധികമാക്കി 27 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌.


ദേശീയപാതാ അതോറിറ്റിയുടെ നിർദേശ പ്രകാരം ദേശീയപാതാ വകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയർ ജോഷിയുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ്‌ തയ്യാറാക്കിയത്‌. പടന്നക്കാട്ടെ കുഴികളിൽ വീണ് നിരവധിപേർക്ക്‌ പരിക്കേറ്റിരുന്നു. ഏറെ നാളായി യാത്രക്കാരും നാട്ടുകാരും റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച്‌ സമര രംഗത്തുണ്ട്‌.

Read Previous

സീറോഡ് പീഡനം: 90 നാൾ കഴിഞ്ഞിട്ടും കുറ്റപത്രമില്ല ഒരു പ്രതിക്ക് ജാമ്യം

Read Next

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സീറ്റ്ചർച്ച പുരോഗമിക്കുന്നു