വീടുവിട്ട യുവതിയേയും മകളെയും മുംബൈയിൽ നിന്നും നാട്ടിലെത്തിക്കും

കാഞ്ഞങ്ങാട്:  പടന്നക്കാട് നിന്നും വീട് വിട്ട യുവതിയെയും മകളെയും മുംബൈയിൽ നിന്നും നാട്ടിലെത്തിക്കും. കുമ്പള ഇച്ചിലംപാടിയിലെ ശ്രീജിത്തിന്റെ ഭാര്യ നിഷയെയും  29, മകൾ ശിവന്യയെയും 5, ബന്ധുക്കൾ മുംബൈയിൽ കണ്ടെത്തി. പടന്നക്കാട്ടെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് നിഷയെ മകൾക്കൊപ്പം കാഞ്ഞങ്ങാട്ട് നിന്നും  കാണാതായത്.

മംഗളൂരു വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പറന്ന നിഷയേയും കുട്ടിയേയും തേടി ഇന്നലെ ബന്ധുക്കൾ മുംബൈയിലെത്തി കണ്ടെത്തുകയായിരുന്നു. യുവതിയേയും മകളെയും കൂട്ടി ബന്ധുക്കൾ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നിഷയുടെ ഭർത്താവ് ഗൾഫിലാണ്.

Read Previous

റെയിൽവെ സ്റ്റേഷൻ റോഡ് ചെളിക്കുളം കാൽനട യാത്ര ദുസ്സഹം

Read Next

നീലേശ്വരത്ത് ജ്വല്ലറി കുത്തിത്തുറക്കാൻ മോഷ്ടാവെത്തിയത് പിപിഇ കിറ്റ് ധരിച്ച്