‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബര്‍ 25ന് തിയേറ്ററുകളിലെത്തും

ബിജിത്ത് ബാലയുടെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്‍റണി, ആൻ ശീതൾ, അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബർ 25ന് റിലീസ് ചെയ്യും.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, കലാസംവിധാനം സുഭാഷ് കരുൺ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ.

Read Previous

രഹസ്യ രേഖകള്‍ ചോര്‍ത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

Read Next

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ അഞ്ചുവയസ്സുകാരനെ ഷര്‍ട്ടില്ലാതെ നിലത്തുകിടത്തി; വിവാദം