പാലായിയിൽ ക്ഷേത്രത്തിന് തീപ്പിടിച്ചു

നീലേശ്വരം : നീലേശ്വരം പാലായി വള്ളിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്  തീപ്പിടിച്ച് മേൽക്കുര മുഴു വൻ കത്തി നശിച്ചു. ഇന്നലെ രാത്രി 9.30 മണിയോടെയാണ് ക്ഷേത്രത്തിന്റെ മേൽക്കുരയ്ക്ക് തീപ്പിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  കാഞ്ഞങ്ങാട്  അഗ്നിരക്ഷാ നിലയത്തിൽ നിന്നും രക്ഷാപ്രവർത്തകരെത്തിയാണ് തീ കെടുത്തിയത്. നീലേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.

ഇന്നലെ അർധരാത്രി 11. 15 മണിയോടെയാണ്  തീയണച്ചത് . മരം കൊണ്ടുളള മേൽക്കൂര  പൂർണ്ണമായും കത്തി നശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടമുണ്ടാകുമെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം

ക്ഷേത്രത്തിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്ന് തീപ്പടർന്നാകാം തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം പ്രതിഷ്ഠയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

Read Previous

നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ

Read Next

കാണാതായ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ