പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ; സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ചിലവ്

തിരുവനന്തപുരം: മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പുതിയ കാർ വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. ഇതിനായി 35 ലക്ഷം രൂപ പാസാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് തീരുമാനം.

Read Previous

കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരൻ

Read Next

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു