ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രം ഒഴിഞ്ഞവളപ്പിലെ രാധാകൃഷ്ണന്റെ പറമ്പിൽ നിന്ന് കണ്ടെത്തി. വീട് നിർമ്മാണത്തിനിടയിലാണ് മണ്ണിനടിയിൽ മൺപാത്രം കണ്ടെത്തിയത്. മൺപാത്രം നിർമ്മാണ തൊഴിലാളികളായ രാജൻ, ഷാജഹാൻ എന്നിവർ ചേർന്ന് പുറത്തെടുത്തു. രണ്ടര അടി ഉയരവും രണ്ടടി വ്യാസവുമുള്ള മൺപാത്രം മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി നിർമ്മിച്ചിരുന്ന നന്നങ്ങാടികളോട് സാമ്യമുള്ളതാണെന്ന് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രാധ്യാപകരായ നന്ദകുമാർ കോറോത്ത്, സി. പി. രാജീവൻ എന്നിവർ അഭിപ്രായപ്പെട്ടു.
കടലോരത്തിന് സമീപത്തുനിന്ന് സാധാരണ നിലയിൽ നന്നങ്ങാടികൾ ഉണ്ടാകാറില്ലെന്നതും, മൺപാത്രത്തിന്റെ ചെറിയൊരു ഭാഗം മൺപാത്രം ലഭിച്ച സ്ഥലത്ത് നിന്ന് ലഭ്യമായില്ല എന്നതും, സൂചിപ്പിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് പൂഴിയെടുത്ത് രൂപാന്തരപ്പെട്ട കുഴിയിൽ ചെമ്മണ്ണ് കൊണ്ടിറക്കിയപ്പോൾ മൺപാത്രം ചെമ്മണ്ണിന്റെ കൂടെ വന്നതായിരിക്കാമെ ന്നാണ്. മൺപാത്രത്തിന്റെ ഫോട്ടോകൾ പരിശോധിച്ച പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, നൂറ്റാണ്ടുകൾ പഴക്കം കാണിക്കുന്നതും തദ്ദേശീയമായി നിർമ്മിച്ചതാണെന്നും അഭിപ്രായപ്പെട്ടു. പ്രദേശവാസികളായ അബ്ദുള്ള ഇടക്കാവിൽ, ഒ.വി.മുഹമ്മദ്, കെ.പി. ഖാലിദ് എന്നിവർ ചേർന്ന് ചരിത്ര സ്മാരകമായ മൺപാത്രത്തിന്റെ പൊട്ടിപ്പോകാത്ത ഭാഗം സംരക്ഷിച്ചു വച്ചിട്ടുണ്ട്.