ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്നൗ: മദ്രസകളിൽ സർവേ നടത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സംഘടനകള്‍. മതസ്ഥാപന നടത്തിപ്പുകാരും സാമൂഹിക രാഷ്ട്രീയ സംഘടനകളുമാണ് ഇത്തരത്തില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന്റെ ഇത്തരം നടപടികൾ മദ്രസകൾ പൊളിച്ചുനീക്കുന്നതിലേക്കും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിലേക്കും നയിക്കുമെന്നാണ് സംഘടനകളുടെ ആശങ്ക. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
മദ്രസകളിലെ അധ്യാപകരുടെ എണ്ണം, പാഠ്യപദ്ധതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സർവേ നടത്തുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർവേ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.