ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.
ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിൽ കണ്ണടച്ച് ഒപ്പിടാൻ കഴിയില്ല. എനിക്ക് കൂടുതൽ സമയം വേണം. എല്ലാം ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കാൻ പറ്റില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.