ഓൺലൈനിൽ ദീപാവലി സ്വീറ്റ്സ് ഓർഡർ ചെയ്തു; നഷ്ടമായത് 2.4 ലക്ഷം

മുംബൈ: ദീപാവലിക്ക് മധുരപലഹാരങ്ങൾ ഓർഡർ ചെയുന്നതിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ 49കാരിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷായ്ക്കാണ് ഞായറാഴ്ച ഒരു ഫുഡ് ഡെലിവറി ആപ്ലിക്കേഷനിൽ നിന്ന് മധുരപലഹാരങ്ങൾ ഓർഡർ ചെയ്തതിലൂടെ പണം നഷ്ടമായത്.

ഓർഡർ ചെയ്ത് ഓൺലൈനിൽ 1,000 രൂപ അടയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഓൺലൈനിൽ സ്വീറ്റ് ഷോപ്പിന്‍റെ നമ്പർ കണ്ടെത്തി. ഈ നമ്പറിൽ വിളിച്ച് ഓർഡർ പറഞ്ഞു. മറുവശത്തുള്ള വ്യക്തി പൂജയോട് ക്രെഡിറ്റ് കാർഡ് നമ്പറും ഫോണിൽ ലഭിച്ച ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു. കാർഡ് വിശദാംശങ്ങളും ഒടിപിയും അവർ പങ്കിട്ടു. 

മിനിറ്റുകൾക്കുള്ളിൽ പൂജാ ഷായുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്ടപ്പെട്ടു. ഉടൻ തന്നെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇടപെട്ടതോടെ കൂടുതൽ പണം നഷ്ടപ്പെടുന്നത് ഒഴിവായി. 2,27,205 രൂപയുടെ നഷ്ടം കൂടി പൊലീസ് തടഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

K editor

Read Previous

ചീരാലിലെ കടുവയെ പിടിക്കാനുറച്ച് വനംവകുപ്പ്; സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

Read Next

അസമിൽ വൻനാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്