കായൽ കയ്യേറി വീട് വെച്ചെന്ന പരാതിയിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: കായൽ കയ്യേറി വീട് വച്ചെന്ന കേസിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.

മുളവുകാട് ഗ്രാമപ്പഞ്ചായത്തിലെ ബോൾഗാട്ടി പാലസിനടുത്ത് ബോട്ട് ജെട്ടിക്ക് സമീപമാണ് വീട് സ്ഥാപിച്ചത്. ഇത് കായൽ കയ്യേറ്റമാണെന്നാണ് ആക്ഷേപം. തീരദേശ പരിപാലന നിയമം ലംഘിച്ചാണോ എം ജി ശ്രീകുമാർ വീട് നിർമ്മിച്ചതെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

Read Previous

കടലാക്രമണത്തിൽ നിന്ന് സംരക്ഷണം; ചെല്ലാനത്ത്‌ ടെട്രാപോഡ് നിർമാണം 71% പൂർത്തിയായി

Read Next

മരിച്ചുവെന്ന് വ്യാജവാർത്ത; പ്രതികരണവുമായി മധു മോഹൻ