ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വയനാട്: വയനാട്ടിലെ ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ.കെ. രേണു രാജ് നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേരും. കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കും. പെരിയാറിന് സമീപമുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകും.

K editor

Read Previous

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Read Next

3 വർഷത്തിന് ശേഷം മോഹൻലാൽ ചിത്രം ‘റാം’ ചിതീകരണം പുനരാരംഭിച്ചു