ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മണിപ്പൂരിലെ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്‍റെ ആഹ്വാനം. ഹിമാചൽ പ്രദേശിലും മണിപ്പൂരിലും ബിജെപി മറ്റ് പാർട്ടികളെ തുടച്ചുനീക്കാൻ ശ്രമിക്കുന്നതിന്റെ തെളിവായി തങ്ങൾ കണ്ടതായി ജെഡിയു നേതാക്കൾ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ബിജെപിയും ജെഡിയുവും തമ്മിൽ വാക്പോര് മുറുകുന്നതിനിടെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. ഭരണഘടനാ വിരുദ്ധമായ നീക്കമാണ് ബിജെപി നടത്തുന്നതെന്നും നിതീഷ് ആരോപിച്ചു.
“മണിപ്പൂരിൽ ജെഡിയുവിന് ആറ് എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഈയിടെ എല്ലാവരും വന്ന് എന്നെ കണ്ടു. എൻഡിഎ സഖ്യം വിട്ടതിൽ എല്ലാവർക്കും സന്തോഷം തോന്നി. എന്നാൽ ഇപ്പോൾ സംഭവിച്ചത് മറിച്ചാണ്. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുക. മറ്റ് പാർട്ടി ടിക്കറ്റുകളിൽ വിജയിച്ചവരെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.
ഞങ്ങൾ എൻ.ഡി.എയുടെ ഭാഗമായിരുന്നപ്പോൾ ബി.ജെ.പി ഞങ്ങളുടെ എം.എൽ.എമാർക്ക് ഒന്നും നൽകിയില്ല. ഇപ്പോൾ അത് ഇപ്പോള്‍ മറിച്ചാണ്. ഇതെന്തൊരു രാഷ്ട്രീയമാണ്? ഇത് മുമ്പും സംഭവിച്ചിട്ടുണ്ടോ? ഇതെല്ലാം പുതിയ രാഷ്ട്രീയമാണ്. ഭരണഘടനയുടെ ലംഘനമാണ് നടക്കുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പോരാടിയാൽ തിരഞ്ഞെടുപ്പിൽ നല്ല ഫലമുണ്ടാകുമെന്നും” നിതീഷ് കുമാർ പറഞ്ഞു.