കെ-ടെറ്റ് അപേക്ഷയിൽ വന്ന തെറ്റുതിരുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’ എന്ന ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ്ട ഫോർമാറ്റിൽ ഫോട്ടോ ഉൾപ്പെടുത്തുന്നതിന് പുറമേ, അപേക്ഷയിൽ നൽകിയിരിക്കുന്ന ഭാഷ, ഐച്ഛിക വിഷയങ്ങൾ, വിദ്യാഭ്യാസ ജില്ല, പേര്, രക്ഷിതാവിന്‍റെ പേര്, ജെൻഡർ, ജനനത്തീയതി എന്നിവയും തിരുത്താം.

Read Previous

വീടുകളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

Read Next

കോഴ്‌സ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ