ഓപ്പറേഷന്‍ സരള്‍ രാസ്ത; 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ

തിരുവനന്തപുരം: ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലാണ് പരിശോധന നടത്തിയത്. 148 റോഡുകളിൽ 67 എണ്ണത്തിലും കുഴികൾ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. റോഡ് റോളർ ഉപയോഗിക്കാതെയാണ് റോഡ് നിർമ്മിച്ചതെന്നാണ് വിവരം.

Read Previous

കോഴിക്കോട് ആര്‍.ടി.ഓഫിസിലെ രേഖകള്‍ കടയില്‍; അഴിമതി വിവരങ്ങൾ പുറത്ത്

Read Next

ഷാറൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം: ദുല്‍ഖര്‍ സൽമാൻ