ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട് തെലങ്കാന പൊലീസ് സന്ദർശിക്കുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുഷാർ വെള്ളാപ്പള്ളിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തെലങ്കാന പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ തുഷാറിന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് നോട്ടീസ് നൽകിയത്. തുഷാർ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ സിനിൽ മുണ്ടപ്പള്ളിയാണ് നോട്ടീസ് കൈപ്പറ്റിയത്. മെയ് 25ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാർ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തെലങ്കാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും തുഷാർ ആവശ്യപ്പെട്ടു. തുഷാർ അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത്. ഇതേതുടർന്ന് തെലങ്കാന പൊലീസ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി.