ഓപ്പറേഷൻ ലോട്ടസ്; ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് നോട്ടീസ്; ഹാജരാകണം

ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നവംബർ 21ന് ഹൈദരാബാദിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

കേസിലെ മുഖ്യപ്രതിയായ സതീഷ് ശർമ എന്ന രാമചന്ദ്ര ഭാരതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ സുഹൃത്ത് ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.

നേരത്തെ തുഷാർ വെള്ളാപ്പള്ളിയുടെ പേര് നേരിട്ട് പരാമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ തുഷാറിനോട് ഹാജരാകാനും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് തുഷാറിന്‍റെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് സാധ്യത.

Read Previous

മറഡോണയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്‍പം അനാച്ഛാദനത്തിന് തയ്യാറെടുക്കുന്നു

Read Next

കേരളത്തിന്റെ മനസ്സറിയാന്‍ തരൂരിന്റെ മലബാര്‍ പര്യടനം