ഗോവയില്‍ ‘ഒപ്പറേഷന്‍ താമര’ ചീറ്റിപ്പോയെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഓപ്പറേഷൻ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ സമ്മർദ്ദങ്ങളും വകവയ്ക്കാതെ യുവാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും ഒരുമിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖനനം, കൽക്കരി, വ്യവസായ ലോബികളിൽ നിന്ന് എംഎൽഎമാർ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും റാവു ആരോപിച്ചു.

“ഇത് ഒരു മാസമായി നടക്കുന്ന ഗൂഡാലോചനയാണ്. ഞങ്ങളുടെ വിശ്വസ്തരായ ആളുകൾ ആരാണെന്നും കൂറുമാറിയവർ ആരാണെന്നും ഞങ്ങൾക്കറിയാം, അവർ എങ്ങനെയാണ് മറ്റ് കോൺഗ്രസ് എംഎൽഎമാരെ ഗൂഢാലോചന നടത്തി കൂറുമാറ്റാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്,” റാവു പറഞ്ഞു.

Read Previous

ലാലിഗയുടെ പേര് മാറ്റാൻ തീരുമാനം

Read Next

പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തി; ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി