ഉമ്മൻ ചാണ്ടി വിദേശത്തേക്ക്; ചികിത്സ നിഷേധിച്ചെന്നത് വ്യാജ പ്രചാരണമെന്ന് മകൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

“ഞങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ച ഒരു സമയമില്ല. ചികിത്സ നിരസിക്കുന്നതിലൂടെ ഞങ്ങൾ എന്തു നേടാനാണ്? ഞങ്ങളുടെ പിതാവിന് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നൽകുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നുണപ്രചാരണം കാരണം ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ്,” ചാണ്ടി ഉമ്മൻ പറഞ്ഞു.

വ്യാജ പ്രചാരണങ്ങളിൽ കുടുംബത്തിന് വളരെ ദുഖമുണ്ടെന്നും ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിൻമാറി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Read Previous

കാമില രാജ്ഞി സഞ്ചരിച്ച വിമാനത്തില്‍ പക്ഷിയിടിച്ചു; സംഭവം ബാംഗ്ലൂർ സന്ദർശിച്ച് മടങ്ങവേ

Read Next

വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17കാരി ശുചിമുറിയിൽ പ്രസവിച്ചു