ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാൻ സമാജ്‌വാദി പാര്‍ട്ടിക്കേ കഴിയൂ: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാനാകൂ എന്ന് അഖിലേഷ് യാദവ്. മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എസ്.പി കഠിനാധ്വാനം ചെയ്‌തിരുന്നുവെന്നും, എന്നാൽ ബിജെപി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

“അവര്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. ഇതാണ് തങ്ങള്‍ തോല്‍ക്കാന്‍ കാരണം. 2019ലെയും 2022ലെയും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും. ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്‌വാദി പാര്‍ട്ടിയാണ്.” – അഖിലേഷ് പറഞ്ഞു.

Read Previous

ഓൺലൈൻ വായ്പക്ക് അപേക്ഷിച്ച യുവതിക്ക് ഭീഷണി 

Read Next

പതിനാറുകാരൻ പതിനാറുകാരിയെ ഗർഭിണിയാക്കി