ഓൺലൈൻ ഭ്രാന്ത് യുവാവിനെ മാനസിക കേന്ദ്രത്തിലാക്കി

ബേക്കൽ: ഓൺലൈൻ ഗെയിം കളിച്ച് സമനില തെറ്റിയ യുവാവിനെ  പോലീസിന്റെ സഹായത്തോടെ  ബന്ധുക്കൾ മംഗളൂരു കങ്കനാടി  മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ഉദുമയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയാണ് ഓൺലൈൻ ഗെയിം കളിച്ച്  സമനില തെറ്റി ഇന്നലെ ഉദുമ ടൗണിൽ പരാക്രമം നടത്തിയത്.

കളി കാര്യമായതോടെ യുവാവ് ടൗണിലെത്തി ഗതാഗതതടസ്സമുണ്ടാക്കുകയും, ടാങ്കർ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയും  ചെയ്തു.

നാട്ടുകാരും ബേക്കൽ പോലീസും ചേർന്ന്  മൽപ്പിടുത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. ആദ്യം ജില്ലാശുപത്രിയിലെത്തിച്ച യുവാവ് അക്രമാസക്തനായതിനെത്തുടർന്ന് കങ്കനാടിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Previous

മദ്യവില്‍പ്പന; സമയം നീട്ടണം:ബെവ്‌കോ

Read Next

മത്സ്യ ബന്ധനം നടത്തുന്നവർക്കും, വിൽപ്പന നടത്തുന്നവർക്കും, കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം