അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16, 17, 18 തീയതികളിൽ കോഴിക്കോട് കൈരളി ശ്രീ തിയറ്റേഴ്സിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ 2022 ജൂലൈ രണ്ടിന് ആരംഭിക്കും.

മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതൽ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്താം.

വനിതാ സംവിധായകരുടെ 24 ചിത്രങ്ങളാണ് ത്രിദിന മേളയിൽ പ്രദർശിപ്പിക്കുക. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.

Read Previous

കടുവ സിനിമ; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

Read Next

ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍