ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കടലിന്റെ മക്കൾക്കായി ഓണപ്പാട്ട് ഒരുക്കി ലത്തീൻ അതിരൂപത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
അതിരൂപതയിലെ മൂന്ന് കുടുംബങ്ങളാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓണക്കാലത്തും കടലിന്റെ മക്കളുടെ ദുരിതം തുറന്നെഴുതിയ പാട്ട് ഏവരുടേയും കരളലിയിക്കും. മ്യൂസിക് വിഡിയോയുടെ സംഗീതവും രചനയും നിർവഹിച്ചിരിക്കുന്നത് സന്തോഷും ജോർജ് ജോസഫും ചേർന്നാണ്. പ്രളയ കാലത്ത് രക്ഷകരായി കടലിന്റെ മക്കൾ എത്തിയതും ഒടുവിൽ തീരത്ത് നിന്ന് അവരെ കുടിയിറക്കുന്നതും പാട്ടിൽ പറയുന്നുണ്ട്.