ഗുരുവായൂരില്‍ ഒറ്റ ദിവസത്തെ വഴിപാട് 75.10 ലക്ഷം രൂപ!

തൃശൂര്‍: തുടർച്ചയായി അവധി ദിനങ്ങൾ എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കും റെക്കോർഡ് വരുമാനവും. തിങ്കളാഴ്ച മാത്രം 75.10 ലക്ഷം രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് വിവിധ വഴിപാടുകളിലൂടെ ലഭിച്ചത്. തുടർച്ചയായ അവധി ദിവസങ്ങൾ വന്നതോടെ അതിരാവിലെ മുതൽ രാത്രി വരെ ദർശനത്തിനായി വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മൂന്ന് വിവാഹങ്ങൾ മാത്രമാണ് നടന്നത്. ക്ഷേത്രത്തിൽ 722 കുട്ടികൾക്ക് ചോറൂണ് നടത്തി. 1,484 പേർ 1,000 രൂപയുടെ വഴിപാടും 132 പേർ 4,500 രൂപയുടെ വഴിപാടും നടത്തിയതായി അധികൃതർ പറഞ്ഞു.

ഈ വിഭാഗത്തിൽ മാത്രം 20.78 ലക്ഷം രൂപ ലഭിച്ചു. 25.50 ലക്ഷം രൂപയുടെ തുലാഭാരം, 7.16 ലക്ഷം രൂപയുടെ പാൽപ്പായസം, 3.17 ലക്ഷം രൂപയുടെ നെയ്യ് പായസം, ഒരു ലക്ഷം രൂപയുടെ വെണ്ണ നിവേദ്യം എന്നിവയും ഇന്നലെ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നടത്തി. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാടും റെക്കോർഡിലേക്ക് കടക്കുകയാണ്.

K editor

Read Previous

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ 400 പേരുടെ സുരക്ഷയ്ക്ക് 8 ജീവനക്കാര്‍ മാത്രം

Read Next

‘ബിജെപിയോട് ഒരു വിട്ടുവീഴ്ചയുമില്ല; കലൈഞ്ജറുടെ മകനാണ് ഞാന്‍’