ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പോലീസുകാർക്ക് ‘ഒരു രാജ്യം ഒരു യൂണിഫോം’ എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാലത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുമാണ്. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം ഒരുപാട് പഠിക്കാനാകുമെന്നും അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നതിയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും കുറ്റകൃത്യങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരേ വൈദഗ്ദ്ധ്യത്തോടെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Previous

സേവനങ്ങൾ തടസപ്പെട്ടതിൽ കേന്ദ്രസര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിച്ച് വാട്ട്സ്ആപ്പ്

Read Next

ലൈഗര്‍ സിനിമയുടെ പരാജയം; ഭീഷണി, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍