Breaking News :

എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതിൽ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട 20 ഓളം പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.

Read Previous

യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് ഇന്ത്യ

Read Next

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്