രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ ഓണപ്പരീക്ഷാകാലം

കൊച്ചി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ ഓണ പരീക്ഷാകാലം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യു.പി, ഹൈസ്കൂൾ, സ്പെഷ്യൽ സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. പരീക്ഷകൾ സെപ്റ്റംബർ 1 വരെ തുടരും.

എൽ.പി സ്കൂൾ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓണപ്പരീക്ഷകൾ നടന്നിരുന്നില്ല. സെപ്റ്റംബർ രണ്ടിനാണ് സ്കൂളുകളിൽ ഓണാഘോഷം. 3 മുതൽ 11 വരെയാണ് ഓണാവധി.

K editor

Read Previous

ആര്യ–സച്ചിൻ വിവാഹം സെപ്റ്റംബർ 4ന് എകെജി സെന്ററിൽ നടക്കും

Read Next

മിന്നൽ മിനി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു