ഒമർ ലുലുവിന്റെ ‘നല്ല സമയം’; നവംബർ 18ന് റിലീസ്

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ നവംബർ 18ന് തിയേറ്ററുകളിലേക്ക്. ഇർഷാദ് അലി നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ എന്നീ അഞ്ച് പുതുമുഖ നായികമാരുമുണ്ട്.

വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രവാസിയായ കളന്തൂരാണ് നിർമ്മാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ റതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു.

ഹാപ്പി വെഡ്ഡിംഗ് മുതൽ മലയാള സിനിമയ്ക്ക് നിരവധി അഭിനേതാക്കളെ സമ്മാനിച്ച വിശാഖ് പി.വിയാണ് ചിത്രത്തിന്‍റെ കാസ്റ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്‍റെ പിആർഒ കൈകാര്യം ചെയ്യുന്നത്.

Read Previous

നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ നവംബര്‍ 4ന്

Read Next

മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടികൂടുന്നവർക്കെതിരെ കാപ്പ ചുമത്തും: പി.രാജീവ്