ഒമർ ലുലു ചിത്രം ”പവർ സ്റ്റാർ”; ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാബു ആന്‍റണി നായകനായ ചിത്രമാണ് ‘പവർ സ്റ്റാർ’. ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രമാണിത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വൈകിയ സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും, 2020 ന്‍റെ ആദ്യ പകുതിയിൽ പ്രഖ്യാപിച്ച ചിത്രമാണ് പവർ സ്റ്റാർ. ഷൂട്ടിംഗ് പല തവണ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. റൊമാൻസ്, കോമഡി, സംഗീതം എന്നിവയുള്ള സിനിമകൾ ഒമർ ലുലു മുൻകാലങ്ങളിൽ ചെയ്തിട്ടുണ്ടെങ്കിലും പവർ സ്റ്റാർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നു. കൊക്കെയ്ൻ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സ്ഥലങ്ങൾ. നായികയോ പാട്ടോ ഇല്ലാത്ത സിനിമ കൂടിയാണിത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവരെ കൂടാതെ ഹോളിവുഡ് താരം ലൂയിസ് മാൻഡ്ലറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read Previous

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം

Read Next

എയർ ആംബുലൻസ് നൽകിയില്ല; ലക്ഷദ്വീപിൽ ഒരാൾ കൂടി മരിച്ചു