രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഒമാൻ

മസ്‍കത്ത്: ഒമാൻ സർക്കാരിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി വാങ്ങാതെ രാജകീയ ചിഹ്നം ഉപയോഗിക്കാൻ പാടില്ലെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.

K editor

Read Previous

വെള്ളായണി പുഞ്ചക്കരി പാടത്ത് ചൈനീസ് മൈന; ഇന്ത്യയിലാദ്യം

Read Next

ജയിൽ ഡിജിപി സുദേഷ് കുമാറിന്റെ വിദേശ പഠനയാത്ര റദ്ദാക്കി വിദേശകാര്യ മന്ത്രാലയം