ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകൾ വ്യാപിപ്പിക്കാൻ ഒമാന്‍ എയര്‍

മസ്കറ്റ്: മസ്കറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ എയർ വർദ്ധിപ്പിച്ചു. മസ്കറ്റിൽ നിന്ന് കൊച്ചി, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിവാരം 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് ഒന്നിനും ഒക്ടോബർ 29നും ഇടയിൽ ഈ സേവനങ്ങൾ ലഭ്യമാകും. അന്താരാഷ്ട്ര വിപണികളിൽ മികച്ച സേവനം നൽകുന്നതിനും അവധി ദിവസങ്ങളിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ സമഗ്രമായ പദ്ധതികളുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ വിപുലീകരിക്കുകയാണെന്ന് ഒമാൻ എയർ ഇന്ത്യൻ സബ്‌കോണ്ടിനന്റ്, ഏഷ്യ-പസഫിക് സെയിൽസ് വൈസ് പ്രസിഡന്‍റ് ഹമദ് ബിൻ മുഹമ്മദ് അൽ ഹർത്തി പറഞ്ഞു.

മസ്കറ്റിൽ നിന്ന് എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് ആഴ്ചയിൽ 122 വിമാനങ്ങൾ സർവീസ് നടത്തും. ആഴ്ചയിൽ 18 അധിക സർവീസുകളും ഉണ്ടാകും. ഡൽഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 10 വിമാനങ്ങളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഏഴ് വിമാനങ്ങളും ഗോവയിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും സർവീസ് നടത്തും.

Read Previous

ബെംഗളൂരുവിലെ ‘ബ്രാഹ്മണ’ ഭക്ഷണശാലകൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

Read Next

കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കി; മന്‍വീന്ദര്‍ അറസ്റ്റില്‍