ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. എന്തുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഹിന്ദി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഹിന്ദിയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയെന്നായിരുന്നു ഉഷയുടെ മറുപടി. കായികരംഗത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് പി.ടി ഉഷ പറഞ്ഞു.

വിവിധ മേഖലകളിൽ അറിയപ്പെടുന്ന പിടി ഉഷ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞയാഴ്ച ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. സുരേഷ് ഗോപിക്ക് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.

Read Previous

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ; സ്റ്റീപിൾചേസിൽ സാബ്‌ലെയ്ക്ക് 11–ാം സ്ഥാനം

Read Next

‘എല്ലാ കരുത്തും ഉപയോഗിക്കുക’; കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തോട് മോദി