ഏറ്റവും പ്രായം കൂടിയ ബംഗാൾ കടുവ ‘രാജ’ ഓർമയായി

ബംഗാൾ : 25 വയസ്സും 10 മാസവും പ്രായമുള്ള ‘രാജ’ എന്ന കടുവ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ്. പശ്ചിമ ബംഗാളിലെ സൗത്ത് ഖൈർബാരി കടുവ പുനരധിവാസകേന്ദ്രത്തിലായിരുന്നു രാജയുടെ അന്ത്യം. 11 വയസ്സുള്ളപ്പോൾ രാജയെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. 2008-ൽ സുന്ദർബൻസിൽ നടന്ന മുതലയുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ഒരു കാലിന് പരിക്കേൽക്കുകയും കൃത്രിമ കാൽ ഇംപ്ലാന്‍റ് ചെയ്യുകയും ചെയ്തു.

15 വർഷത്തോളം രാജ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. സാധാരണ 18 മുതൽ 20 വയസ്സു വരെയാണ് ബംഗാൾ കടുവകൾ മൃഗശാലയിൽ ജീവിക്കാറുള്ളത്. കാട്ടിൽ ഇവയുടെ ആയുർദൈർഘ്യം 12-13 വർഷമാണ്. മൃഗശാലയ്ക്ക് പുറമെ ജില്ലയിലെയും വനംവകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംയുക്തമായാണ് കടുവയ്ക്ക് യാത്രയയപ്പ് നൽകിയത്. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

“രാജയെ ഇവിടേക്ക് കൊണ്ടുവരുമ്പോൾ ഏകദേശം 11 വയസ്സായിരുന്നു പ്രായം. ഇവിടെ അദ്ദേഹം 15 വർഷം ജീവിച്ചു. രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നാണ് രാജയെന്ന് വടക്കൻ ബംഗാൾ വനം വകുപ്പ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേന്ദ്ര ജാഖർ പറഞ്ഞു.

Read Previous

അഗ്നിപഥ്; നാവികസേനയിലേക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം

Read Next

മഹാരാഷ്ട്രയിൽ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കുറഞ്ഞു