‘ഓൾഡ് പൊളിറ്റിക്കൽ’; ബജറ്റ് അവതരണത്തിനിടെ ചിരി പടർത്തി ധനമന്ത്രിയുടെ നാവ്പിഴ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് നാവു പിഴ. പരിസ്ഥിതി സംരക്ഷണ നയത്തിന്‍റെ ഭാഗമായി വായു മലിനീകരണത്തിനു കാരണമാകുന്ന പഴയ വാഹനങ്ങൾ മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതിനിടെയാണ്‌ നാവ് പിഴ സംഭവിച്ചത്.

‘ഓൾഡ് പൊലുട്ടട്ട് വെഹിക്കിൾസ്’ എന്നതിനുപകരം ‘ഓൾഡ് പൊളിറ്റിക്കൽ’ എന്ന പ്രയോഗമാണ് അവർ ഉപയോഗിച്ചത്. ഇത് സഭയിൽ ചിരി പടർത്തുകയും ചെയ്തു. അബദ്ധം മനസിലാക്കിയ ധനമന്ത്രി ഉടൻ തന്നെ ക്ഷമാപണം നടത്തുകയും തിരുത്തുകയും ചെയ്തു.

2070 ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കുമെന്നും പറഞ്ഞു. ഇതിനായി വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസിയുടെ അടിസ്ഥാനത്തിൽ സഹായം നൽകും.

Read Previous

5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ 100 ലാബ്

Read Next

ബജറ്റിനെയും ധനമന്ത്രിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ