ഒടയംചാൽ കോവിഡ് സമ്പർക്കഭീതിയിൽ: ഒറ്റദിവസം 11 വ്യാപാരികൾക്ക് രോഗം

കാഞ്ഞങ്ങാട്: കോടോം ബോളൂർ പഞ്ചായത്തിൽ ഒടയംചാൽ പ്രദേശം കോവിഡ് സമ്പർക്ക ഭീതിയിൽ  ഒറ്റ ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് പതിനൊന്ന് പോസിറ്റിവ് കേസുകൾ.

ആന്റിജൻ പരിശോധനയിലാണ്  ഒടയംചാലിൽ ഇന്നലെ മാത്രം ഇത്രയേറെ കോവിഡ് പോസിറ്റീവ്  കേസുകൾ കണ്ടെത്തിയത്.  വ്യാപാരികളുൾപ്പെടെ  കോവിഡ് കണ്ടെത്തിയതാണ് ആശങ്കയുണ്ടാക്കുന്നത്.

ഒടയംചാൽ ടൗൺ പൂർണ്ണമായും അടച്ചിട്ടു.  ഒരാഴ്ച മുമ്പ് ഏതാനും പേരിൽ കോവിഡ് പോസിറ്റീവ്  കണ്ടതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ട ടൗൺ കഴിഞ്ഞദിവസമായിരുന്നു വീണ്ടും തുറന്നത്.

Read Previous

ബേക്കല്‍ പാലം പുനരുദ്ധാരണ പ്രവൃത്തി: ഗതാഗത നിരോധനം ഏഴുമുതല്‍

Read Next

ഇന്ന് മുതൽ 6 ദിവസം അവധി