ഒടയംചാലിൽ ഒാട്ടോ ഡ്രൈവർമാർക്ക് കോവിഡ് ; കടകൾ അടച്ചു

കാഞ്ഞങ്ങാട് :  ഒടയംചാലിലെ  രണ്ട്  ഒാട്ടോറിക്ഷ ഡ്രൈവർ മാർക്ക്  കോവിഡ് – 19 സ്ഥിരീകരിച്ചു ഇവരുടെ  ശ്രവ പരിശോധനാ ഫലം പോസിറ്റിവാണെന്ന് റിപ്പോർട്ട്  വന്നതോടെ  ഒടയംചാൽ ഭാഗത്തെ മുഴുവൻ  കടകളും അടച്ചിട്ടു ഒാട്ടോറിക്ഷകൾ സർവ്വീസ്  നിർത്തി വെക്കുകയും  ചെയ്തിട്ടുണ്ട് .

ആലടുക്കം സ്വദേശികളായ ഒാട്ടോഡ്രൈവർമാർക്കാണ് ഇന്ന് രോഗം  സ്ഥിരികരിച്ചിരിക്കുന്നത്  ഏതാനും ദിവസം മുൻപ്  ഒാട്ടോഡ്രൈവരുടെ  ബന്ധുവായ കാഞ്ഞങ്ങാട്  സ്വകാര്യാശുപത്രിയിലെ  നേഴ്സിനെ പനിയെ തുടർന്ന് ആശുപത്രിയിലേക്ക്  കൊണ്ടുപോയത് ഇവരിൽ ഒരാളുടെ  റിക്ഷയിലായിരുന്നു. നാഴ്സായ യുവതിക്ക് പിന്നീട്  കോവിഡ്  സ്ഥിരീകരിച്ചു  ഇതോടെ  നഴ്സിനെ ആശുപത്രിയിലെത്തിച്ച ഒാട്ടോയുടെ ഡ്രൈവറും, ബന്ധുവായ മറ്റൊരു ഡ്രൈവറും  നിരീക്ഷണത്തിൽ  പോവുകയും  ശ്രവം പരിശോധനക്കയക്കുയുമായിരുന്നു.

റിക്ഷാഡ്രൈവർമാർ ഒടയംചാൽ ടൗണിലെ ചില കടകളിൽ കയറിയിരുന്നതായി വ്യക്തമായിട്ടുണ്ട്

ഒടയാചാൽ  ടൗണിലെയും ആലടുക്കം , ചെന്തളം ഭാഗങ്ങളിലെയും  കടകളാണ് ഇനിയൊരറിയിപ്പു വരെ അടച്ചിട്ടിരിക്കുന്നത്  40 ഒാളം ഒാട്ടോകളും   സർവ്വീസ് നിർത്തി

കോടാം–ബേളൂർ പഞ്ചായത്തധികൃതരും , റവന്യു, ആരോഗ്യ വകുപ്പും  പോലീസും, വ്യാപാരി  നേതാക്കളും  അടിയന്തിര യോഗം ചേർന്നാണ്  കടകളടക്കാൻ തീരുമാനിച്ചത്.

LatestDaily

Read Previous

ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ

Read Next

ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ കോവിഡ് 19 ഭീതിയിൽ