റിപ്പർ ചന്ദ്രനെ കണ്ടെത്തിയ കർണ്ണാടക പോലീസ് സംഘത്തിലെ അവസാന കണ്ണിയും വിട പറഞ്ഞു കർണ്ണാടക പോലീസ് ഇൻസ്പെക്ടർ പി. വി. കെ. രാമ അന്തരിച്ചു

ബേക്കൽ: അന്തർ സംസ്ഥാന കൊലയാളി റിപ്പർ ചന്ദ്രനെ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കർണ്ണാടക പോലീസ് ഇൻസ്പെക്ടർ ബേക്കൽ പനയാൽ അരവത്ത് പി.വി.കെ. രാമ എന്ന കുഞ്ഞിരാമൻ അന്തരിച്ചു. വയസ്സ് 79. മംഗളൂരു സ്വകാര്യാശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്.

1986 കാലത്ത് കേരള-കർണ്ണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച കൊലയാളി, റിപ്പർ ചന്ദ്രനെ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പോലീസ് ഉദ്യോഗസ്ഥനാണ് പി.വി.കെ. രാമ. 1962-ൽ കർണ്ണാടക പോലീസിൽ എസ്ഐ ആയി സേവനത്തിൽ പ്രവേശിച്ചു. പനയാൽ അരവത്ത് പരേതരായ അമ്പു വൈദ്യരുടെയും, മാധവിയുടെയും മകനാണ്. 35 വർഷത്തെ സേവനത്തിൽ രാഷ്ട്രപതിയുടെയും, കർണ്ണാടക സർക്കാറിന്റെയും വിശിഷ്ട സേവാ മെഡലുകൾ നേടിയ അങ്ങേയറ്റം സത്യ സന്ധനായ പോലീസ് ഓഫീസറാണ് അന്തരിച്ച രാമ.ഭാര്യ: പി.വി ശ്യാമള അജാനൂർ വീണച്ചേരി സ്വദേശിനി. മക്കൾ: ഗീത അബുദാബി, വീണ മംഗളൂരു, മരുമക്കൾ: രമേശ്  തോയമ്മൽ അബുദാബി, സുധീഷ് സിസ്റ്റം അഡ്മിൻ ശ്രീനിവാസ കോളേജ് മംഗളൂരു. സഹോദരങ്ങൾ: പരേതനായ വാസു കുഞ്ഞിമംഗലം, ഭാസ്കരൻ റിട്ട.കസ്റ്റംസ് കുശാൽ നഗർ, എംബി. പ്രഭാകരൻ മംഗളൂരു. 

മൃതദേഹം ഇന്നുച്ചയ്ക്ക് മംഗളൂരു നന്ദിഗുഡ്ഡ ശ്മശാനത്തിൽ സംസ്കരിച്ചു. റിപ്പർ സംഘത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി പോലീസ് ഓഫീസർ കാസർകോട് ചെമ്മനാട് സ്വദേശി സി.എം ഇക്ബാൽ 8 വർഷം മുമ്പ് അന്തരിച്ചു.  ബംഗളൂരു സിറ്റി പോലീസ്  അസി. കമ്മീഷണറായിട്ടാണ് സി.എം ഇക്ബാൽ റിട്ടയർ ചെയ്തത്.

LatestDaily

Read Previous

നഗരസഭ കുടിവെള്ള അഴിമതി 138 ട്രിപ്പ് ഒന്നിന് കൈപ്പറ്റിയത് 4600 രൂപ വീതം 6.34 ലക്ഷം രൂപ

Read Next

ടാസ്ക് കോളേജ് തറക്കല്ലിടൽ ചടങ്ങിൽ മന്ത്രിയെ വിലക്കി സിപിഎം ജില്ലാ നേതൃത്വം