പി. കെ. രാമൻ അന്തരിച്ചു

രാജപുരം: മുൻ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ദളിത്  നേതാവുമായ പി. കെ. രാമൻ 68, കൊച്ചി അമൃത ആശുപത്രിയിൽ അന്തരിച്ചു. കള്ളാർ മുണ്ടോട്ടെ വീട്ടിൽ ചികിൽസയിലായിരുന്ന രാമനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ പൂടംങ്കല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും  തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കൊണ്ടു പോകവെ രാത്രി 2 മണിയോടെ വീണ്ടും രോഗം മൂർച്ഛിച്ചതിനാൽ കൊച്ചി അമൃതാ ശുആപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം മുണ്ടോട്ടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. പ്രഥമ കള്ളാർ പഞ്ചായത്ത് പ്രസിഡന്റായ പി. കെ. രാമൻ കാസർകോട്  ജില്ലയിലെ അറിയപ്പെടുന്ന ദളിത് നേതാവാണ്. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ യശോദ നാല് മാസം മുമ്പ് അന്തരിച്ചു. ദളിത് സാമൂഹ്യ പ്രവർത്തക ധന്യാരാമൻ ഏക മകൾ. സഹോദരങ്ങൾ ആർട്ടിസ്റ്റ് ശങ്കരൻ, ഭാർഗവി, ജാനു (അംഗനവാടി ടീച്ചർ), പ്രകാശൻ (ഫോട്ടോ ഗ്രാഫർ), കമലാക്ഷി,  പരേതനായ രവീന്ദ്രൻ, പത്മനാഭൻ.

Read Previous

കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ പുലി സാന്നിധ്യമറിയാൻ വനപാലകർ ക്യാമറ സ്ഥാപിച്ചു

Read Next

കടകളടക്കൽ: സർവ്വത്ര ആശയക്കുഴപ്പം