കാഞ്ഞങ്ങാട്: നഗരത്തിലെ പ്രശസ്ത ഭിഷഗ്വരൻ മേലാങ്കോട്ട് നാംദേവ് വില്ലയിൽ ഡോ. കെ.സതീഷ് ഷേണായ് 69, അന്തരിച്ചു. കാഞ്ഞങ്ങാട് ദേവൻ റോഡിൽ പരേതരായ രാഘവേന്ദ്ര ഷേണായിയുടെയും ശാരദാ ഷേണായിയുടെയും മകനാണ്. ഭാര്യ: മീനാക്ഷി എസ്.ഷേണായ്. മക്കൾ: ഡോ.കെ.നാംദേവ് ഷേണായ് (സർജൻ, കാഞ്ഞങ്ങാട്) കെ.നരേഷ് ഷേണായ്(സോഫ്റ്റ് വേർ എഞ്ചിനീയർ,യു.എസ്.എ) മരുമക്കൾ: ഡോ. ശ്വേത ഷേണായ്, പൂജ ഷേണായ്. സഹോദരങ്ങൾ: കെ.ഗംഗാധർ ഷേണായ്, ശോഭ ജി.നായക്, കെ.ഹരിദാസ് ഷേണായ്. സംസ്കാരം നടത്തി.