ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരസഭാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് വൈവിധ്യങ്ങൾകൊണ്ട് ശ്രദ്ധേയമായി.
മുസ്്ലീം ലീഗിലെയും ഐഎൻഎല്ലിലെയും കൗൺസിലർമാർ അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ നടത്തിയപ്പോൾ 18-ാം വാർഡായ നിലാങ്കരയിൽ വിജയിച്ച സിപിഎം പാർട്ടിയംഗം കൂടിയായ സിപിഎം സ്വതന്ത്രൻ അഹമ്മദലിയും അല്ലാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.
മറ്റ് സിപിഎം അംഗങ്ങൾ ദൃഢപ്രതിജ്ഞയാണെടുത്തത്. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് 13-ാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം. ബൽരാജിന് തൊട്ടുപിന്നാലെയാണ് 14-ാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥിയായ ബൽരാജിന്റെ ഭാര്യ വന്ദന റാവുവും സത്യപ്രതിജ്ഞ ചെയ്തത്.
5-ാം വാർഡിൽ നിന്നുള്ള ബിജെപി അംഗം കന്നടയിലാണ് പ്രതിജ്ഞയെടുത്തത്. ബിജെപിയുടെ എല്ലാ അംഗങ്ങളും ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
466