നഗ്നനൃത്തം: കരയോഗം യോഗം വിളിച്ചു

കാഞ്ഞങ്ങാട്: നായർ സർവ്വീസ് സൊസൈറ്റി മാവുങ്കാൽ കരയോഗം വാട്ട്സാപ്പ് കൂട്ടായ്മ്മയിൽ സുന്ദരിയുടെ നഗ്ന നൃത്തം പോസ്റ്റ് ചെയ്ത സംഭവത്തിൽ കരയോഗത്തിലുൾപ്പെട്ട സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി.

ജൂലായ് 5 ന് ഞായറാഴ്ച കരയോഗം നിർവ്വാഹക സമിതി അംഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

നഗ്ന നൃത്തം പോസ്റ്റ് ചെയ്ത പ്രവാസി  കോടോത്ത് വേണുഗോപാലൻ നായർ ബിജെപി കർഷക മോർച്ച അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ്.

മാത്രമല്ല മഞ്ഞംപൊതിക്കുന്നിന് മുകളിലുള്ള ഹനുമാൻ ക്ഷേത്രത്തിന്റെ ഖജാൻജിയും വേണുഗോപാലൻ നായരാണ്.

എൻ എസ് എസ് കരയോഗത്തിൽപ്പെട്ട 107 കുടുംബങ്ങൾ അംഗങ്ങളായ എൻ എസ് എസ് കരയോഗം വാട്ട്സാപ്പ് കൂട്ടായ്മയിലാണ് ജൂൺ 27 ന് സുന്ദരിയുടെ നഗ്ന മാറിടങ്ങളുമായുള്ള നൃത്തം പ്രത്യക്ഷപ്പെട്ടത്.

നഗ്ന നൃത്തം ശനിയാഴ്ച്ച രാത്രി 10 മണിക്ക് ശേഷം കണ്ടവരിൽ ചിലർ കോടോത്ത് വേണുഗോപാലൻ നായരെ വിളിച്ചു ചോദിച്ചുവെങ്കിലും നായർ മദ്യലഹരിയിൽ വിളിച്ചവരോട്  തട്ടിക്കയറിയത് മറ്റൊരു പ്രശ്നമായിട്ടുണ്ട്. 

LatestDaily

Read Previous

2011-ൽ ഒമ്പതര ലക്ഷം 2019-ൽ വെറും 15 ലക്ഷം

Read Next

ഇഖ്ബാൽ ഗേറ്റ് വധശ്രമം സിനിമാ മോഡലിൽ