2022 ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി: നിർമ്മല സീതാരാമൻ

ഡൽഹി: 2022 ൽ രാജ്യത്തേക്ക് ട്രാൻസ്‌ഫർ ചെയ്യപ്പെട്ട പ്രവാസി (എൻആർഐ) റെമിറ്റൻസിൽ 12 ശതമാനം വർദ്ധനവുണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022 ൽ 100 ബില്യൺ ഡോളർ (ഏകദേശം 8 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് അയച്ചു. ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രവാസികൾ ഇന്ത്യയുടെ അംബാസഡർമാരാണെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തങ്ങളുടെ കഴിവുകൾ സംഭാവന ചെയ്യാനും ഇന്ത്യയിലെ ചെറുകിട, വൻകിട ബിസിനസുകളുമായി പങ്കാളികളാകാനും ധനമന്ത്രി എൻആർഐകളോട് ആവശ്യപ്പെട്ടു.

കോവിഡിന് ശേഷം ഇന്ത്യക്കാർ വിദേശത്തേക്ക് മടങ്ങില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവർ തിരികെ പോയെന്ന് മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ പണമയയ്ക്കൽ 12 ശതമാനം വർദ്ധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.  കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ട് പ്രകാരം വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ഇന്ത്യയ്ക്ക് 100 ബില്യൺ ഡോളർ വരുമാനം ലഭിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. 

K editor

Read Previous

ലഖിംപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: വിചാരണ പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷം വേണമെന്ന് കോടതി

Read Next

ജോഷിമഠിലെ 2 ഹോട്ടലുകള്‍ പൊളിക്കും; വിപണിമൂല്യം അനുസരിച്ച് നഷ്ടപരിഹാരം നൽകും