ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: കുവൈത്തിൽ നിന്നും തിരിച്ചെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ യുവാവിനെ വീട്ടിനുള്ളിലെ കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കുഞ്ഞിമംഗലം കണ്ടങ്കുളങ്ങരയിലാണ് സംഭവം.
കണ്ടങ്കുളങ്ങര തീരദേശ റോഡിന് സമീപം താമസിക്കുന്ന രവിയുടെ മകൻ ടി.വി. ശരത്തിനെയാണ് 30, ഇന്ന് രാവിലെ വീട്ടിൽ കുളിമുറിയിൽ കഴുത്ത് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുമ്പാണ് യുവാവ് കുവൈറ്റിൽ നിന്നും നാട്ടലെത്തിയത്.
വിദേശത്ത് നിന്നും തിരിച്ചെത്തിയ ശരത്ത് ഇന്നലെയാണ് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയത്. മാനസിക വിഷമം താങ്ങാനാകാതെ മരിക്കുന്നു വെന്ന് പോലീസ് കണ്ടെടുത്ത ശരത്തിന്റെ ആത്മഹത്യകുറിപ്പിൽ പറയുന്നു. കത്രിക ഉപയോഗിച്ചാണ് കഴുത്തുമുറിച്ചിരിക്കുന്നത്.
പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ എം.സി. പ്രമോദ്, എസ്.ഐ, പി. ബാബുമോൻ എന്നിവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പരേതന്റെ മാതാവ്: ശകുന്തള. സഹോദരൻ: ഷാരോൺ.