ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്ന ഭർതൃമതി രണ്ട് വയസ്സുള്ള കുഞ്ഞുമായി കാമുകനൊപ്പം മുങ്ങി. തായന്നൂർ തേറംകല്ല് പുതുപ്പറമ്പിൽ സജിത്ത് കുമാറിന്റെ ഭാര്യ ആർ. കെ. ആരതിയാണ് 31, രണ്ട് വയസ്സുള്ള മകളെയും കൂട്ടി, കോഴി ഫാം നടത്തുന്ന തായന്നൂരിലെ ഗനീഷിനൊപ്പം 40, വീടുവിട്ടത്. 14 വയസ്സുള്ള മറ്റൊരു മകളെ വീട്ടിലാക്കിയ ശേഷം ഇളയകുട്ടിയേയും കൂട്ടി യുവതി ഗനീഷിനൊപ്പം വീടു വിടുകയായിരുന്നു. ഭർത്താവിനൊപ്പം ആരതിയും മക്കളും ഗൾഫിലായിരുന്നു.
ഗൾഫിൽ നിന്നും തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി അപ്രത്യക്ഷയായത്. ഭർതൃപിതാവ് നീലാംബരന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയതിൽ കാമുകൻ തായന്നൂർ ചെരളം സ്വദേശി ഗനീഷിനൊപ്പം പോയതായി കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പോലീസ് ആവശ്യപ്പെട്ട പ്രകാരം ആരതിയും ഗനീഷും അമ്പലത്തറ സ്റ്റേഷനിൽ ഹാജരായി. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഭർതൃമതിയെ കോടതി സ്വന്തം ഇഷ്ട പ്രകാരം പോകാൻ അനുവദിച്ചതിനെ തുടർന്ന് യുവതി ഗനീഷിനൊപ്പം പോയി.