ഇന്ന് ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ഇന്ന് ഗൾഫിലേക്ക് പോകാനിരുന്ന യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കല്യാൺ റോഡ് ഉണ്ണിപ്പീടികയിലെ പരേതനായ നാരായണന്റെയും, സുധിനയുടെയും മകൻ ഷിനിത്തിനെയാണ് 31, വീടിന് പിറകിലുള്ള തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഷിനിത്ത് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഇന്ന് മംഗളൂരു എയർപോർട്ട് വഴി ഗൾഫിലേക്ക് തിരിച്ചുപോകാനൊരുങ്ങി നിൽക്കുകയായിരുന്നു.

വീടിന്റെ ടെറസിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിലാണ് യുവാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: ജിജിന. മകൾ: നൈനിക. സഹോദരങ്ങൾ: സനിത്ത്, അനിജിത്ത്. മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

LatestDaily

Read Previous

മാധ്യമ പ്രവർത്തകർ നോക്ക് കുത്തി; ഇടനിലക്കാർ നേട്ടം കൊയ്യുന്നു

Read Next

മുസ്ലീം ലീഗ് പ്രവർത്തകനെ കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം അക്രമത്തിന് പിന്നിൽ പത്തംഗ സിപിഎം പ്രവർത്തകർ