ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രവാസികളുടേതുൾപ്പടെയുള്ള വിഷയങ്ങൾ നാടിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ ലക്ഷ്യമിട്ട് പ്രവാസിയായ കുഞ്ഞിമൊയ്തീനും തദ്ദേശ തിരഞ്ഞെടുപ്പിൽ അങ്കം കുറിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് 18– ാം വാർഡായ മുട്ടുന്തലയിൽ നിന്ന് ഇടതുമുന്നണിയിൽ ഐ. എൻ. എല്ലിനെ പ്രതിനിധീകരിച്ചാണ് കുഞ്ഞിമൊയ്തീൻ മൽസരത്തിനിറങ്ങിയത്.
ഇന്നലെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ കുഞ്ഞിമൊയ്തീൻ പ്രചാരണത്തിന് തുടക്കം കുറിച്ചു. മുട്ടുന്തലയിൽ പരേതനായ എം. അബൂബക്കർ ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനായ കുഞ്ഞിമൊയ്തീന്റെ വ്യാപകമായ കുടുംബ ബന്ധവും പ്രവാസികളുമായുളള ഇടപെടലും വോട്ടാക്കിമാറ്റി ഇത്തവണ മുട്ടുന്തലയിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിമൊയ്തീൻ.
നാടിന്റെ വികസനത്തിൽ വലിയ പങ്കാളിത്തം വഹിക്കുന്ന പ്രവാസികൾ ധാരാളമുള്ള അജാനൂർ ഗ്രാമ പഞ്ചായത്തിൽ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കാനും കഴിയുമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിൽ അങ്കം കുറിച്ച തനിക്ക് തുടക്കത്തിൽ തന്നെ നല്ല സഹകരണവും പിന്തുണയുമാണ് ലഭിച്ചു വരുന്നതെന്ന് കുഞ്ഞിമൊയ്തീൻ ലേറ്റസ്റ്റിനോട് പറഞ്ഞു. 1976 മുതൽ 13– വർഷം കുവൈത്തിലായിരുന്ന കുഞ്ഞിമൊയ്തീൻ 89 മുതൽ അബൂദാബിയിലാണ്. മക്കളുടെ സഹകരണത്തോടെ അബൂദാബിയിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കുഞ്ഞിമൊയ്തീൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പൂർണ്ണമായും നാട്ടിൽ ചിലവഴിച്ച് വികസന പ്രക്രിയയിൽ പങ്കാളിയാവാനാണ് താൽപര്യപ്പെടുന്നത്.