ഇനി റഫറി, ആവശ്യമെങ്കിൽ രാഷ്ട്രീയം പറയും; പ്രതിപക്ഷം ശക്തരെന്ന് എ.എൻ.ഷംസീർ

കണ്ണൂർ: സ്പീക്കറാണെങ്കിലും ആവശ്യമുള്ളപ്പോൾ രാഷ്ട്രീയം പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമാണെന്നും ഇരു വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും നാൾ സഭയിൽ മിഡ്‌ഫീൽഡർ ആയാണ് പ്രവർത്തിച്ചത്. പ്രതിരോധിക്കുക, കടന്നാക്രമിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ ചുമതല പാർട്ടി ഏൽപ്പിച്ചിരിക്കുകയാണ്. സഭയെ നിയന്ത്രിക്കുക എന്ന റഫറിയുടെ ദൗത്യമാണത്. ആ വേഷം നന്നായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

തെരുവുനായ ആക്രമണം; സുപ്രീംകോടതി ഉത്തരവ് 28ന്

Read Next

ഇനിയും എത്ര സ്റ്റുഡിയോകൾ ഈ കോമാളികൾ കാരണം പൂട്ടും? ബ്രഹ്മാസ്ത്രയ്ക്കെതിരെ കങ്കണ